കൊച്ചി: എല്ലാ വിചാരണക്കോടതികളിലും ട്രൈബ്യൂണലുകളിലും അടുത്ത മാസം ഒന്നുമുതല്‍ എഐ ടൂള്‍ വഴിയാകും സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുക .
അദാലത്ത് ഡോട് എഐ എന്ന ടൂള്‍ മുഖേന വായ്മൊഴികള്‍ അക്ഷരങ്ങളാക്കി മാറ്റിയാണു രേഖപ്പെടുത്തുകയെന്ന് വ്യക്തമാക്കി ഹൈക്കോടതിയിലെ കംപ്യൂട്ടറൈസേഷന് ചുമതലയുള്ള രജിസ്ട്രാര്‍ ഉത്തരവിറക്കി.
ജുഡീഷല്‍ ഓഫീസര്‍ നേരിട്ടോ അധികാരപ്പെടുത്തിയ ജീവനക്കാരന് മുഖേനയോ മൊഴികള്‍ എഴുതിയോ ടൈപ്പ് ചെയ്തോ രേഖപ്പെടുത്തുന്ന നിലവിലെ രീതിയാണു മാറുന്നത്.